ബി.ജെ.പിക്കാരെ വീണ്ടും ബി.ജെ.പി അംഗങ്ങളാക്കി, ശ്രീധരൻ പിള്ളയ്ക്കെതിരെ തരൂരിന്റെ ബന്ധുക്കൾ

Friday 15 March 2019 7:24 PM IST
bjp

കൊച്ചി: ശശി തരൂർ എം.പിയുടെ ബന്ധുക്കൾക്ക് ബി.ജെ.പി അംഗത്വ വിതരണം നടത്തിയത് വിവാദമാകുന്നു. അംഗത്വ വിതരണ ചടങ്ങ് സംഘടിപ്പിച്ച ശ്രീധരൻ പിള്ളയ്ക്കെതിരെ ശശി തരൂരിന്റെ ചെറിയമ്മയായ ശോഭനയുടെ മകൻ ശരത്ത് രംഗത്തെത്തി. തരൂരിന്റെ ചെറിയമ്മ അടക്കം 14പേർക്കാണ് ബി.ജെ.പിയിൽ അംഗത്വം നൽകിയത്.

എന്നാൽ നേരത്തെ ബി.ജെ.പിക്കാരായ തങ്ങൾക്ക് എന്തിനാണ് അംഗത്വം നൽകാൻ ചടങ്ങ് സംഘടിപ്പിച്ചതെന്ന് അറിയില്ലെന്ന് തരൂരിന്റെ ചെറിയമ്മ വ്യക്തമാക്കിയിരുന്നു. ഇതേപറ്റിയുള്ള കാര്യങ്ങൾ ഇതിന്റെ സംഘാടകകരോട് തന്നെ ചോദിക്കണമെന്നും അവർ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിൽ കൊണ്ടുപോയത്. സംഭവത്തിൽ അമ്മയ്ക്ക് നിരാശയാണെന്നും,​ ബി.ജെ.പിയുടേത് തരം താണ പ്രവർത്തിയാണെന്നും ശരത്ത് പറഞ്ഞു.

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് തരൂരിന്റെ ബന്ധുക്കളായ 10 പേർക്ക് ബി.ജ.പി അംഗത്വം നൽകിയത്. കർമ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ചടങ്ങിൽ എത്തിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അതിന് ശേഷം അവർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ വേദി വിടുകയായിരുന്നു. അംഗത്വ വിതരണം നടത്തിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം.

തിര‍ഞ്ഞെടുപ്പിന് മുമ്പ് ശശി തരൂരിന്റെ 10 ബന്ധുക്കൾ ബി.ജെ.പിയിൽ ചേരുന്നു എന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. ഇതിനുവേണ്ടി കൊച്ചിയിലെ ഹോട്ടലിൽ ബന്ധുക്കളെ വിളിച്ച് വരുത്തുകയായിരുന്നു. മാദ്ധ്യമങ്ങളേയും ഇക്കാര്യം അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA