തിരുവനന്തപുരം: എം.ജി വാഴ്സിറ്റി മുൻ പി.വി.സി ഡോ.ഷീനാഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിനു പുറമേ വിവിധ ജേണലുകളിലെ ലേഖനങ്ങളിലും 87% വരെ പകർത്തിയെഴുത്തെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി കണ്ണൂർ വി.സിക്ക് പരാതി നൽകി. വാഴ്സിറ്റിയിലെ നിയമപഠന വകുപ്പ് മേധാവിയെന്ന നിലയിൽ എത്തിക്സ് കമ്മിറ്റി ചെയർപേഴ്സണായി ഷീനാഷുക്കൂറിനെ നിയമിച്ചത് റദ്ദാക്കണമെന്നും പ്രബന്ധം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
യൂണിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള ലേഖനത്തിൽ 87ശതമാനവും ബലാത്സംഗം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ലേഖനത്തിൽ 82 ശതമാനവും പകർത്തിയെഴുത്താണെന്നും സുപ്രീംകോടതി ഉത്തരവ് സ്വന്തം കണ്ടെത്തലായി പകർത്തിയെന്നുമാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |