SignIn
Kerala Kaumudi Online
Friday, 19 April 2024 10.08 AM IST

'ആദ്യമൊന്ന് അകത്ത് കേറ്, എന്നിട്ടാവാം സ്വാഗതം ചെയ്യൽ"

shibu

കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബിജോൺ

കൊല്ലം: ആർ.എസ്.പിയെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എക്ക് മറുപടിയുമായി ഷിബുബേബിജോൺ. 'ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്" എന്ന പരിഹാസ രൂപേണെയുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷിബു മറുപടി നൽകിയത്.

ആർ.എസ്.പി യു.ഡി.എഫിൽ ചേർന്നപ്പോൾ കുഞ്ഞുമോൻ ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടി രൂപീകരിച്ച് എൽ.ഡി.എഫിൽ ചേർന്നു. ഇടയ്ക്ക് മുന്നണി വിപുലീകരിച്ചപ്പോൾ കുഞ്ഞുമോന് ശേഷം വന്ന പാർട്ടികളെയെല്ലാം എൽ.ഡി.എഫിലെടുത്തു. എന്നാൽ ആർ.എസ്.പി(എൽ)നെ അവഗണിച്ചു. അടുത്തിടെ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും മുന്നണിയുമായി ഇപ്പോഴും പുറമേ സഹകരിക്കുകയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷിബുവിന്റെ മറുപടി.

നിയമസഭാതിരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത തിരിച്ചടിയെ തുടർന്ന് ആർ.എസ്.പിക്കുള്ളിൽ ഭിന്നതരൂക്ഷമാണ്. കോൺഗ്രസിലെ പാളയത്തിൽ പടയാണ് പരാജയകാരണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരുവിഭാഗം ഉയർത്തുന്നുണ്ട്. തോൽവിക്കുശേഷം കോൺഗ്രസിലുണ്ടായ സംഭവങ്ങളിലും ആർ.എസ്.പിക്ക് അതൃപ്തിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHIBU BABY JOHN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.