തിരുവനന്തപുരം: സർക്കാർ എയ്ഡഡ് മേഖലയിൽ ഒന്നാം ക്ലാസിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികൾ കൂടുതൽ എത്തിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2020-21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021- 22 ൽ സർക്കാർ സ്കൂളുകളിൽ 1,20,706 കുട്ടികളും എയ്ഡഡിൽ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് എത്തിയത്. അൺഎയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവുണ്ടായി. മുൻവർഷം 44,849 കുട്ടികൾ അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 ആയി കുറഞ്ഞു. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചതും അക്കാഡമിക് പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് കൂടുതൽ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |