കോഴിക്കോട് : കൊവിഡിന്റെ പേരിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന നിയന്ത്രണങ്ങൾ മാറ്രണമെന്നാവശ്യപ്പെട്ട് ഈ മാസം ആറിന് കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകും. ഹർത്താലിനൊപ്പം സെക്രട്ടറിയേറ്റ് നടയിലുൾപ്പെടെ സംസ്ഥാനത്തെ 25,000 കേന്ദ്രങ്ങളിൽ വ്യാപാരികൾ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ ഉപവാസ സമരം നടത്തും.
രണ്ട് മാസമായി പല വ്യാപാര സ്ഥാപനങ്ങളും പൂർണമായി അടഞ്ഞു കിടക്കുകയാണ്. സോണുകളാക്കി തിരിക്കാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണം. കച്ചവടക്കാർ ഏറെ ദുരിതത്തിലായിരിക്കുകയാണെന്നും സൂചനാ ഹർത്താലിനു ശേഷവും സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ലെങ്കിൽ നിയന്ത്രണങ്ങളോട് സഹകരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര, ദേവസ്യ മേച്ചേരി എന്നിവർ വാർത്താസമ്മേളത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |