SignIn
Kerala Kaumudi Online
Thursday, 25 April 2024 1.51 PM IST

ഷോർട്ട് ഫിലിം മത്സരം

short

തിരുവനന്തപുരം: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടർ ആൻഡ് സാനിറ്റേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ്‌ ഭാരത് മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്വച്ഛ്‌ ഭാരത് മിഷൻ ഒന്നാം ഘട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഗ്രാമങ്ങളെ ശുചിത്വ നിലവാര നിർണയത്തിൽ ഒ.ഡി.എഫ് പ്ലസ് വിഭാഗത്തിലേക്കുയർത്തിയ നേട്ടങ്ങൾ വരച്ചുകാട്ടുന്നതിനാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. 10 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും എൻ.ജി.ഒകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരു മിനിട്ട് മുതൽ അഞ്ച് മിനിട്ട് വരെയുള്ള ഷോർട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്.ആകെ 35 ലക്ഷം രൂപയുടെ കാഷ് പ്രൈസാണ് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നൽകുന്നത്.
മത്സരത്തിന് തയ്യാറാക്കുന്ന വീഡിയോകൾ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതിന്റെ ലിങ്ക് www.mygov.in എന്ന പോർട്ടലിലുള്ള ഓൺലൈൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 5.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHORT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.