തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസൻസ് തട്ടിയെടുക്കുകയും ചെയ്ത കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി രവി സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്ര വാഹന യാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകൾ പ്രയോഗിച്ചതിന് കുളത്തൂപ്പുഴ സ്റ്റേഷനിൽ അജിത്തിനെതിരെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |