SignIn
Kerala Kaumudi Online
Friday, 19 April 2024 10.56 PM IST

സിൽവർ ലൈനിന് വില കുറച്ച് ഹരിത വൈദ്യുതി

p

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഹരിത വൈദ്യുതി നിരക്ക് മുൻ നിശ്ചയിച്ചതിലും കുറച്ച് കൊടുക്കാൻ വൈദ്യുതി വകുപ്പ്. അതുവഴി യാത്രാനിരക്ക് ഇപ്പോഴത്തേതിലും വലിയതോതിൽ കുറയ്ക്കാനാകുമെന്ന് കെ.റെയിൽ എം.ഡി. അജിത് കുമാർ പറഞ്ഞു.

സിൽവർ ലൈൻ ഡി.പി.ആറിൽ 6.50രൂപയാണ് ഒരു യൂണിറ്റ് വൈദ്യുതിക്ക് ചാർജ് കണക്കാക്കിയിരിക്കുന്നത്. ഡി.പി.ആർ. തയ്യാറാക്കിയ സമയത്തെ ഹരിത വൈദ്യുതി നിരക്കാണിത്. എന്നാൽ പാരമ്പര്യേതര ഉൗർജ്ജ ഉത്പാദനത്തിൽ വൻകുതിപ്പാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ സോളാർ,വിൻഡ് എനർജി പ്ളാന്റുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി.അതോടെ, ഹരിത വൈദ്യുതിയുടെ വില 30മുതൽ 50ശതമാനം വരെ കുറയുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി മലപ്പുറത്ത് നടന്ന സിൽവർലൈൻ ജനകീയ അവബോധനയോഗത്തിൽ പറഞ്ഞു. സിൽവർ ലൈൻ കൂടുതൽ ആകർഷകവും സാമ്പത്തികമായി കൂടുതൽ പ്രായോഗികവുമാകും.

സിൽവർ ലൈനിന് തുടക്കത്തിൽ 300ദശലക്ഷം യൂണിറ്റും പിന്നീട് 500 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ് വേണ്ടത്. ഇതിനായി മൂലമറ്റം പവർ സ്റ്റേഷനിൽ നിലവിലെ 780മെഗാവാട്ട് ഉൽപാദന ശേഷി കൂട്ടി 1580 മെഗാവാട്ടാക്കാനുളള നടപടികൾ തുടങ്ങി. നിലവിലെ ചെറുകിട ജലസേചന പദ്ധതികളുടെ വേഗം കൂട്ടി 250മെഗാവാട്ട് അധിക ഉത്പാദനത്തിനും ശ്രമിക്കുന്നു. സിൽവർ ലൈനിന് 220കെ.വി, 110കെ.വി. വൈദ്യുതി വിതരണത്തിന് എട്ട് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കും. മൂഴിയാറിൽ സിൽവർ ലൈനിനായി വൻശേഷിയുള്ള പവർ സ്റ്റോറേജ് സ്റ്റേഷനും സ്ഥാപിക്കും.. റെയിൽവേയ്ക്ക് യൂണിറ്റിന് 5.10രൂപയ്ക്കും കൊച്ചിയിലെ മെട്രോ റെയിൽവേയ്ക്ക് 4.80രൂപയ്ക്കുമാണ് കെ.എസ്.ഇ.ബി. വൈദ്യുതി നൽകുന്നത്. പ്രത്യേക താരിഫ് അനുസരിച്ചാണിത്.അത് സിൽവർ ലൈനിനും നൽകും.

സി​ൽ​വ​ർ​ ​ലൈ​നി​നെ​ ​എ​തി​ർ​ക്കു​ന്ന​വ​രെ​ ​കോ​ടി​യേ​രി​ ​അ​ട​ച്ചാ​ക്ഷേ​പി​ക്കു​ന്നു​:​ ​കെ.​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​രം​ഗ​ത്തു​വ​രു​ന്ന​വ​രെ​ല്ലാം​ ​കോ​ർ​പ​റേ​റ്റു​ക​ളി​ൽ​ ​നി​ന്ന് ​പ​ണം​ ​കൈ​പ്പ​റ്റു​ന്ന​വ​രാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​അ​ട​ച്ചാ​ക്ഷേ​പി​ച്ച​ത് ​വ​ന്യ​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഏ​തു​വി​ധേ​ന​യും​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​നാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ആ​രോ​പി​ച്ചു.​ ​യു.​ഡി.​എ​ഫും​ ​നി​ര​വ​ധി​ ​സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക​ ​സം​ഘ​ട​ന​ക​ളും​ ​സ​മൂ​ഹ​ത്തി​ൽ​ ​ഉ​ന്ന​ത​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ക്കു​ന്ന​ 40​ ​പേ​രും​ ​പ​ദ്ധ​തി​യെ​ ​എ​തി​ർ​ത്ത് ​രം​ഗ​ത്തു​വ​ന്നു.​ ​ഇ​വ​രി​ൽ​ ​സി.​പി.​എ​മ്മു​മാ​യി​ ​വ​ള​രെ​ ​അ​ടു​ത്തു​പ്ര​വ​ർ​ത്തി​ച്ച​വ​രും​ ​അ​വ​രു​ടെ​ ​ബു​ദ്ധി​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​വ​രു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​എ​ല്ലാ​വ​രെ​യും​ ​കോ​ടി​യേ​രി​ ​അ​ട​ച്ചാ​ക്ഷേ​പി​ക്കു​ക​യാ​ണ്.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കാ​നി​ട​യു​ള്ള​ ​ശ​ത​കോ​ടി​ക​ളു​ടെ​ ​ക​മ്മി​ഷ​നു​ ​മ​റ​യി​ടാ​നാ​ണ് ​കോ​ടി​യേ​രി​യു​ടെ​ ​നീ​ക്ക​മെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ആ​രോ​പി​ച്ചു.

സി​ൽ​വ​ർ​ ​ലൈ​ൻ​:​ ​പ​രി​ഷ​ത്ത്
റി​പ്പോ​ർ​ട്ട് ​ഫെ​ബ്രു​വ​രി​യിൽ

എം​ ​വി​ ​ഹ​രീ​ന്ദ്ര​നാ​ഥ്

കോ​ഴി​ക്കോ​ട്:​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​തം​ ​സം​ബ​ന്ധി​ച്ച​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​പ​ഠ​നം​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​വും.​ ​വി​ശ​ദ​മാ​യ​ ​അ​പ​ഗ്ര​ഥ​ന​ത്തി​നു​ ​ശേ​ഷം​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ജ​ന​ങ്ങ​ളു​ടെ​ ​മു​മ്പാ​കെ​ ​അ​വ​ത​രി​പ്പി​ക്കും.​ ​എ​ല്ലാ​ ​യൂ​ണി​റ്റു​ക​ൾ​ക്കും​ ​പ​ഠ​ന​ത്തി​ൽ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് ​പ​രി​ഷ​ത്ത് ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എ.​ശ​ശി​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​യു​ടെ​ ​ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വി​ട്ടെ​ങ്കി​ലും​ ​വി​വാ​ദ​മ​ട​ങ്ങി​യി​ട്ടി​ല്ല.​ ​പ​ദ്ധ​തി​ ​കാ​ര്യ​മാ​യ​ ​പ​രി​സ്ഥി​തി​ ​ആ​ഘാ​ത​മു​ണ്ടാ​ക്കി​ല്ലെ​ന്ന​ ​നി​ല​പാ​ടാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റേ​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​രി​ഷ​ത്തി​ന്റെ​ ​പ​ഠ​ന​വും​ ​നി​ഗ​മ​ന​വും​ ​ശ്ര​ദ്ധേ​യ​മാ​കും.

കെ​-​റെ​യി​ൽ​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​പ​രി​ഷ്‌​കാ​ര​ങ്ങൾ
ഉ​ണ്ടാ​യേ​ക്കാം​:​ ​എം.​ഡി​ ​വി.​ ​അ​ജി​ത് ​കു​മാർ

തൃ​ശൂ​ർ​:​ ​കെ​-​റെ​യി​ൽ​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​വി.​ ​അ​ജി​ത് ​കു​മാ​ർ.​ ​അ​തേ​സ​മ​യം,​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​കാ​ര്യ​മാ​യ​ ​മാ​റ്റം​ ​വ​രു​ത്തി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വി​ട്ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​ന​മാ​ണ്.​ ​ഡി.​പി.​ആ​ർ​ ​അ​പ്രൂ​വ് ​ചെ​യ്ത​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​സാ​ധാ​ര​ണ​ ​പു​റ​ത്തു​ ​വി​ടാ​റു​ള്ളൂ.​ ​വി​ശ​ദ​ ​പ​ദ്ധ​തി​ ​രേ​ഖ​ ​സ​ർ​ക്കാ​റി​ന് ​സ​മ​ർ​പ്പി​ച്ചി​ട്ട് ​ഏ​ക​ദേ​ശം​ 18​ ​മാ​സം​ ​പി​ന്നി​ട്ടു.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ർ​ച്ച​യ്ക്ക് ​അ​നു​സ​രി​ച്ച് ​പ​രി​ഷ്‌​കാ​രം​ ​വ​രു​ത്തു​ക​യാ​ണ്.
ഒ​ന്ന​ര​ക്കൊ​ല്ല​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ത് ​ഡി.​പി.​ആ​റി​ലെ​ ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​പ​ദ്ധ​തി​യി​ൽ​ 1,850​ ​മീ​റ്റ​ർ​ ​വ​ള​വു​ക​ളാ​ണു​ള്ള​ത്.​ 200​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത്തി​ൽ​ ​ട്രെ​യി​ൻ​ ​ഓ​ടു​ന്ന​തി​ന് ​ഇ​ത്ര​ ​മീ​റ്റ​ർ​ ​വ​ള​വേ​ ​അം​ഗീ​ക​രി​ക്കാ​നാ​വൂ.​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​വ​ള​വു​ണ്ടാ​യാ​ൽ​ ​വേ​ഗം​ ​കു​റ​യ്‌​ക്കേ​ണ്ടി​ ​വ​രും.​ 200​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത്തി​ൽ​ ​ഓ​ടി​ക്കാ​വു​ന്ന​ ​വ​ള​വു​ക​ളാ​ണ് ​നി​ല​വി​ലെ​ ​അ​ലൈ​ൻ​മെ​ന്റി​ലു​ള്ള​ത്.​ ​വ​ള​വു​ക​ൾ​ ​ഒ​രു​പാ​ടു​ള്ള​ ​പ​ദ്ധ​തി​യാ​ണെ​ന്ന​ ​അ​ലോ​ക്‌​ ​വ​ർ​മ്മ​യു​ടെ​ ​വി​മ​ർ​ശ​നം​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ 18​ ​അം​ഗ​ ​സം​ഘ​ത്തി​ലെ​ ​ഒ​രാ​ളാ​ണ് ​അ​ദ്ദേ​ഹം.​ ​കേ​ര​ള​ത്തി​ന് ​വെ​ളി​യി​ലു​ള്ള​ ​ഒ​രാ​ൾ​ക്ക് ​മൂ​ന്നു​മാ​സം​ ​മാ​ത്രം​ ​ജോ​ലി​ ​ചെ​യ്താ​ൽ​ ​പ​ദ്ധ​തി​യു​ടെ​ ​എ.​ബി.​സി.​ഡി​ ​മ​ന​സ്സി​ലാ​ക്കാ​നാ​കി​ല്ലെ​ന്നും​ ​അ​തേ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കാ​നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കെ​ ​റെ​യി​ൽ​ ​യു​ദ്ധ​പ്ര​ഖ്യാ​പ​ന​മ​ല്ല​ ​:​ ​രാ​ജൻ

തൃ​ശൂ​ർ​:​ ​വി​വാ​ദ​ ​വ്യ​വ​സാ​യ​ത്തേ​ക്കാ​ൾ​ ​വി​ക​സ​ന​ത്തി​ന്റെ​ ​വി​പ്ല​വ​ത്തി​നാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കു​ന്ന​തെ​ന്ന് ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗം​ ​ജ​ന​സ​മ​ക്ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​നാ​ടി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ​വേ​ണ്ടു​ന്ന​ ​പ​ദ്ധ​തി​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കു​ക​ ​യു​ദ്ധം​ ​പ്ര​ഖ്യാ​പി​ച്ചാ​കി​ല്ല.​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ൾ​ ​പ​രി​ഹ​രി​ച്ചാ​കും.​ ​പ​ദ്ധ​തി​ക്കാ​യി​ ​അ​നു​വാ​ദ​മി​ല്ലാ​തെ​ ​വ്യ​ക്തി​ക​ളു​ടെ​ ​ഭൂ​മി​യി​ൽ​ ​ക​ല്ലി​ടു​ന്നു​വെ​ന്ന​ത് ​തെ​റ്റാ​യ​ ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഭാ​വി​ ​കേ​ര​ളം​ ​എ​ങ്ങ​നെ​യാ​ണ് ​മാ​റേ​ണ്ട​ത് ​എ​ന്ന​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ഴ്ച​പ്പാ​ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​പ​ദ്ധ​തി​യാ​ണ് ​സി​ൽ​വ​ർ​ലൈ​നെ​ന്ന് ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​ആ​ശം​സ​ക​ൾ​ ​അ​ർ​പ്പി​ച്ചു.​ ​കെ​ ​റെ​യി​ൽ​ ​എം.​ഡി​ ​വി.​അ​ജി​ത്ത് ​കു​മാ​ർ​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​സം​ശ​യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​വ്യ​വ​സാ​യി​ ​ടി.​എ​സ് ​പ​ട്ടാ​ഭി​രാ​മ​ൻ​ ​പ​ദ്ധ​തി​ ​വ്യ​വ​സാ​യ​ ​സ​മൂ​ഹ​ത്തി​ന് ​ഗു​ണ​ക​ര​മാ​കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​ർ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി,​ ​പി.​ബാ​ല​ച​ന്ദ്ര​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ് ​മാ​സ്റ്റ​ർ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സ്,​ ​കെ.​കെ​ ​വ​ത്സ​രാ​ജ്,​ ​എ.​ബി​ ​വ​ല്ല​ഭ​ൻ,​ ​അ​ഡ്വ.​കെ.​ബി​ ​മോ​ഹ​ൻ​ ​ദാ​സ്,​ ​കെ.​ ​ന​ന്ദ​കു​മാ​ർ,​ ​വി.​എ​സ് ​പ്രി​ൻ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVERLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.