ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ്. ഡി.പി.ആറുമായി ബന്ധപ്പെട്ട അലൈൻമെന്റ് പ്ലാൻ, പദ്ധതിക്ക് വേണ്ട റെയിൽവേ ഭൂമിയും സ്വകാര്യ ഭൂമിയും എത്ര, എവിടെയൊക്കെ സിൽവർ ലൈൻ റെയിൽപ്പാത മുറിച്ച് കടക്കും തുടങ്ങി ബോർഡ് ഉന്നയിച്ച ചോദ്യങ്ങൾക്ക് കെ-റെയിൽ മറുപടി നൽകിയിട്ടില്ല. തത്വത്തിലുള്ള അനുമതി മാത്രമാണ് പദ്ധതിക്കുള്ളത്. സാമ്പത്തികമായി പ്രായോഗികമാണോയെന്ന് പരിശോധിച്ച് മാത്രമെ അനുമതി നൽകുകയുള്ളൂവെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനയ് കുമാർ ത്രിപാഠി കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. സാമൂഹികാഘാത പഠനാനുമതിക്കായും സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |