SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.56 PM IST

എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇ-- ദുബായിൽ ശിവഗിരി തീർത്ഥാടന സംഗമം സംഘടിപ്പിച്ചു

sndp
സേവനം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന സംഗമത്തിൽ നിന്ന്

ദുബായ്: എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തീർത്ഥാടന സംഗമ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.

കരാമ എസ്.എൻ.ജി ഹാളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിർച്വൽ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തീർത്ഥാടന സന്ദേശം നൽകി. തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ സ്വാമി ഗുരുപ്രസാദ്,​ ഇൻകാസ് യു.എ.ഇ മുൻ സെക്രട്ടറി പുന്നയ്ക്കൻ മുഹമ്മദാലി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. രാവിലെ ഗണപതി പൂജയോടെ ആരംഭിച്ച സംഗമത്തിൽ ജനറൽ കൺവീനർ ശിവദാസൻ പൂവാർ ധർമ്മപതാക ഉയർത്തി. യു.എ.ഇ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരദേവ ഭജന നടന്നു.

സേവനം യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. വാചസ്‌പതി. വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ,​ ഭാരവാഹികളായ ഷൈൻ കെ. ദാസ്, ജെ.ആർ.സി ബാബു, സാജൻ സത്യ, ഉഷാ ശിവദാസൻ, സുധീഷ് സുഗതൻ, തീർത്ഥാടന കമ്മിറ്റി ജോയിന്റ് കൺവീനർമാരായ ജയപ്രകാശ് കപ്ലങ്ങാട്,​ നിസ്സാൻ ശശിധരൻ എന്നിവരും വിവിധ യൂണിയൻ ഭാരവാഹികളും ആശംസകൾ നേർന്നു.

തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ ശിവദാസൻ പൂവാർ സ്വാഗതവും സുരേഷ് തിരുകുളം നന്ദിയും പറഞ്ഞു. വിവിധ യൂണിയൻ അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ശിവഗിരി മഠത്തിൽ നിന്നെത്തി പൂജാകർമ്മങ്ങൾക്ക് നേതൃത്വം നല്‌കിയ സനൽ ശാന്തിയെ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.