ശിവഗിരി: കൂനൂരിന് സമീപം ഹെലികോപ്റ്റർ ദുരന്തത്തിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക, 11 ഓഫീസർമാർ എന്നിവരുടെ ദേഹ വിയോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുശോചനം രേഖപ്പെടുത്തി.
ഭാരതത്തെയും ഭാരതീയരെയും അതിയായി സ്നേഹിക്കുകയും രാജ്യ സുരക്ഷയ്ക്കായി നിലകൊളളുകയും ചെയ്ത ബിപിൻ റാവത്ത് സാഹസികനായ സേനാനായകനായിരുന്നു . അപകടത്തിലെ ദുരൂഹത എത്രയും വേഗം കണ്ടെത്തണം. ഭാരതത്തിന്റെ ഈ മഹാനഷ്ടത്തിൽ ജനകോടികളോടൊപ്പം ശിവഗിരിമഠവും
ദു:ഖിക്കുന്നതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |