ശിവഗിരി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അംഗീകരിച്ച ലോഗോയിൽ 'വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ" എന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്നും 'വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ" എന്നാണ് ഗുരു സന്ദേശമെന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ബന്ധപ്പെട്ടവർ ശിവഗിരി മഠവുമായി ആലോചിക്കുന്നത് ഉചിതമായിരിക്കുമെന്നും ലോഗോയിലെ തെറ്റ് വേഗം തിരുത്തണമെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |