SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.54 AM IST

ബ്രഹ്മവിദ്യാലയ ജൂബിലി,​ തീ‌ർത്ഥാടന നവതി ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്റി നിർവഹിക്കും

siva

ശിവഗിരി: ബ്രഹ്മവിദ്യാലയ കനക ജൂബിലി- തീ‌ർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം പ്രധാനമന്ത്റി നരേന്ദ്രമോദി ഇന്നു രാവിലെ 10ന് ഡൽഹിയിൽ നിർവഹിക്കും. ദേശീയ,​ അന്തർദ്ദേശീയതലത്തിൽ ഒരു വർഷം നീളുന്ന പരിപാടികളാണ് മഠം ആസൂത്രണം ചെയ്തിട്ടുളളത്.

1924- ൽ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിനു തുടർച്ചയായാണ് ശിവഗിരി മതമഹാപാഠശാല രൂപംകൊണ്ടത്. 1925 ഒക്ടോബർ 15ന് ഗുരുദേവൻ ശില പാകിയ പാഠശാലയുടെ ഉദ്ഘാടനം 1970 ഡിസംബർ 31- നായിരുന്നു. ഉദ്ഘാടകൻ,​ ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ. ഗുരുദേവ കൃതികൾ, ബൈബിൾ, ഖുർആൻ ഉൾപ്പെടെയുളള മതഗ്രന്ഥങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ഭാഷകൾ എന്നീ പാഠ്യവിഷയങ്ങളോടെ ഏഴു വർഷം നീളുന്നതാണ് ബ്രഹ്മവിദ്യാലയ പഠനം. 20,​000-ലധികം ഗ്രന്ഥങ്ങളോടെ മത മഹാപാഠശാലയോടനുബന്ധിച്ചുള്ള ലൈബ്രറി,​ ആധുനിക സജ്ജീകരണങ്ങളോടെ വികസിപ്പിക്കാൻ ശിവഗിരിമഠം തീരുമാനിച്ചിട്ടുണ്ട്.

നവതിയിലെത്തിയ ശിവഗിരി തീർത്ഥാടനത്തിന് 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വേളയിലാണ് ഗുരുദേവൻ അനുമതി നൽകിയത്. ഗുരുദേവന്റെ ശിഷ്യപ്രമുഖനായിരുന്ന മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ മനസിലുദിച്ച തീർത്ഥാടനം എന്ന ആശയം കോട്ടയത്തെ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും മാലിയിൽ കിട്ടൻ റൈട്ടറും ചേർന്നാണ് ഗുരുദേവസമക്ഷം അവതരിപ്പിച്ച് അനുമതി തേടിയത്. ഗുരുവിന്റെ മഹാസമാധിക്കു ശേഷം ഏതാനും വർഷം കഴിഞ്ഞ് ഇലവുംതിട്ട മൂലൂർ വസതിയിൽ നിന്ന് അഞ്ചു പേരടങ്ങുന്ന സംഘത്തിന്റേതായിരുന്നു ആദ്യ ശിവഗിരി തീർത്ഥാടനം.

ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി ബോധിതീർത്ഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി, ഗുരുധർമ്മ പ്രചരണസഭയുടെ ഗൾഫ് മേഖലാ ചീഫ് കോ-ഓർഡിനേറ്റർ അനിൽ തടാലിൽ, മുംബയ് ശ്രീനാരായണ മന്ദിരസമിതി ചെയർമാനും നവതി ആഘോഷക്കമ്മിറ്റി ചെയർമാനുമായ എം.ഐ.ദാമോദരൻ, മന്ദിരസമിതി ജനറൽ സെക്രട്ടറി സലിംകുമാർ, വൈസ് ചെയർമാൻ മോഹൻദാസ്, ചന്ദ്രബാബു, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷകമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജ് ബഹറിൻ, യു.കെ ഗുരുധർമ്മ പ്രചരണസഭാ ചെയർമാൻ ഡോ.ബിജു പെരിങ്ങത്തറ, കൺവീനർ ബൈജു പാലയ്ക്കൽ, ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക പ്രതിനിധി അശോകൻ കൃഷ്ണൻ വേങ്ങശ്ശേരി, ശ്രീനാരായണഗുരു കോൺഫെഡറേഷൻസ് ചെയർമാൻ അഡ്വ. വി.കെ. മുഹമ്മദ്, ഡോ.കെ.കെ.ശശിധരൻ, സുരേഷ് കുമാർ മധുസൂദനൻ,​ പ്രദീപ് ആദിത്യ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.