SignIn
Kerala Kaumudi Online
Saturday, 20 April 2024 9.09 AM IST

ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആശ്രമ സമുച്ചയം വാഷിംഗ്ടണിൽ ഒരുങ്ങുന്നു

sivagiri

വാഷിംഗ്ടൺ: ഗുരുദർശന പ്രകാശവുമായി അമേരിക്കയിൽ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ (സന)​ നേതൃത്വത്തിൽ ആശ്രമ സമുച്ചയം യാഥാർത്ഥ്യമാകുന്നു. യു.എസ് തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡി.സിയിൽ വാങ്ങിയ ഒന്നേകാൽ ഏക്കർ സ്ഥലത്താണ് ലോകഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ദർശന മഹത്വം പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അദ്ധ്യാത്മിക ആചാര്യനായി ആശ്രമ സമുച്ചയം ഒരുങ്ങുന്നത്.

വിശാലമായ പ്രാർത്ഥനാഹാളും കോൺഫറൻസ് മുറിയും അതിഥികൾക്ക് താമസസൗകര്യവും ഉൾപ്പെടുന്നതാണ് 3300 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ഉൾപ്പെടുന്ന പുതിയ ആശ്രമം. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക ചടങ്ങിൽ സന ട്രസ്റ്റി ബോ‌ർഡിലെ മുതിർന്ന അംഗമായ ധർമ്മരാജൻ പദ്മനാഭൻ ആശ്രമത്തിനു വേണ്ടി താക്കോൽ സ്വീകരിച്ചു.

2017 മുതൽ അമേരിക്കയിൽ സജീവമായ 'സന'യുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യപ്തി നല്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളതായി ജനറൽ സെക്രട്ടറി മനോജ് കുട്ടപ്പൻ പറഞ്ഞു.

ഗുരുദർശനം ആധാരമാക്കി ഇംഗ്ളീഷിൽ പുസ്തക പ്രസാധനം,​ സെമിനാറുകളും സിംപോസിയങ്ങളും,​ ഗുരുദേവ കൃതികൾ വിദേശത്ത് പാഠ്യവിഷയമാക്കുന്നതിന് വഴിയൊരുക്കാൻ ലക്ഷ്യമിട്ടുള്ള അക്കാഡമിക് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന രണ്ടു വർഷക്കാലം ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ,​ സ്വാമി ഗുരുപ്രസാദ് നേതൃത്വം നല്കി സംഘടിപ്പിച്ച വിശ്വശാന്തി പ്രാർത്ഥനാ യജ്ഞത്തിന്റെ വിജയമാണ് അമേരിക്കയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ സംഘടനയ്ക്ക് ഊർജ്ജമായത്. എല്ലാ ഞായറാഴ്ചയും സംഘടിപ്പിച്ചിരുന്ന യജ്ഞത്തിൽ എട്ടു രാജ്യങ്ങളിൽ നിന്നുള്ള ഗുരുഭക്തർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പ്രാർത്ഥാ യജ്ഞത്തിൽ പങ്കെടുത്തു നടത്തിയ പ്രഭാഷണങ്ങൾ സമാഹരിച്ച് പുസ്തകമാക്കും.

ടെക്സാസിൽ ആശ്രമം സ്ഥാപിക്കാനായിരുന്നു ആലോചനയെങ്കിലും,​ പ്രവർത്തനങ്ങൾക്ക് കൂടുതൽ വ്യാപ്തി നല്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പിന്നീട് യു.എസ് തലസ്ഥാന നഗരഹൃദയത്തിൽ തന്നെ ആശ്രമസമുച്ചയത്തിനായി സ്ഥലവും കെട്ടിടവും കണ്ടെത്തിയത്. ലോകമെങ്ങുമുള്ള ഗുരുദേവ ഭക്തർക്കും മലയാളികൾക്കും അഭിമാനം പകരുന്ന സമുച്ചയം യാഥാർത്ഥ്യമാകുന്നത് നിരവധി വ്യാജപ്രചരണങ്ങളെയും തടസങ്ങളെയും അതിജീവിച്ചാണെന്നും,​ ആശ്രമ പ്രവർത്തകരുടെ ത്യാഗപൂർണമായ പരിശ്രമമാണ് ഈ സ്വപ്നം സഫലമാക്കിയതെന്നും മനോജ് കുട്ടപ്പൻ പ്രസ്താവനയിൽ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ

...................................

ആശ്രമ സമുച്ചയത്തിനായി ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക വാഷിംഗ്ടൺ ഡി.സിയിൽ വാങ്ങിയ സ്ഥലവും കെട്ടിടവും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.