ശിവഗിരി : 90-ാമത് ശിവഗിരി തീർത്ഥാടന നടത്തിപ്പിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിൽ ചേർന്ന യോഗം വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
മുഖ്യരക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സ്വാമി വിശുദ്ധാനന്ദ , രക്ഷാധികാരികളായി എം.ഐ. ദാമോദരൻ, മുംബെ, ഗോകുലം ഗോപാലൻ, എം. എ. യൂസഫലി, അടൂർ പ്രകാശ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, വി. ജോയ് എം.എൽഎ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ. എം. ലാജി, മുരളിയ ഫൗണ്ടേഷൻചെയർമാൻ കെ. മുരളീധരൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി,
എ.വി. അനൂപ് മെഡിമിക്സ്, പി. . മധു, രജിസ്ട്രാർ ജി.ഡി.പി.എസ്സ്, വിഷ്ണുഭക്തൻ, ന്യൂരാജസ്ഥാൻ മാർബിൾസ്, ആദിത്യ ഗ്രൂപ്പ് എം.ഡി ദേശപാലൻ പ്രദീപ്, അമ്പലത്തറ രാജൻ, അജി എസ്.ആർ.എം, എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, ശ്രീനാരായണ പ്രസ്ഥാനം ബഹ്റൈൻ, സജീവ് ശാന്തി, സാരഥി കുവൈറ്റ്, കിളിമാനൂർ ചന്ദ്രബാബു, സുഗതൻ ഇൻഡ്രോയിൽ എന്നിവരെ തിരഞ്ഞെടുത്തു.
നരബലിയും മനുഷ്യമാംസം ഭക്ഷിച്ചതുമൊക്കെ മലയാളികൾക്ക് അപമാനമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം യുവജനങ്ങളിൽ വർദ്ധിക്കുന്നത് തടയാൻ മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ശ്രദ്ധയും ബോധവത്ക്കരണവും അനിവാര്യമാണ്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അഭയാനന്ദ, അഡ്വ. അനിൽ, സ്വാമി വീരേശ്വരാനന്ദ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, മുൻ എം.എൽ. എ വർക്കല കഹാർ, വർക്കല ഡിവൈ.എസ്.പി പി.പി. നിയാസ്, സർക്കിൾ ഇൻസ്പെക്ടർ സി.എസ്. സനോജ്, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ, ഗുരുധർമ്മപ്രചരണസഭാ രജിസ്ട്രാർ അഡ്വ. പി. എം. മധു തുടങ്ങിയവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |