തിരുവനന്തപുരം: ഗുരുദേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി മുതൽ തമിഴ്നാട് പിള്ളയാർപെട്ടി ശ്രീനാരായണ ആശ്രമം വരെയുള്ള ദിവ്യജ്യോതി യാത്ര തുടങ്ങി. ശിവഗിരി മഹാസമാധിയിൽ ജാഥാ ക്യാപ്ടൻ അഡ്വ. സജീവന് ജ്യോതി കൈമാറി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചിത്രം സ്വാമി ഗുരുപ്രസാദ് ജ്യോതി യാത്രാ കൺവീനർ കാട്ടായിക്കോണം പ്യാരേലാലിനു കൈമാറി. സ്വാമി വിശാലാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കൺവീനർമാരായ ചാത്തന്നൂർ മഹേശ്വരനും ശ്രീനാരായണപുരം രാജേഷും യാത്രയ്ക്ക് നേതൃത്വം നൽകി.
ക്യാപ്ഷൻ: ദിവ്യജ്യോതി യാത്ര ശിവഗിരി മഹാസമാധിയിൽ ജാഥാ ക്യാപ്ടൻ അഡ്വ. സജീവന് ജ്യോതി കൈമാറി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |