തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ കക്ഷി ചേർക്കുന്നതിന് എതിരായ തിരുവനന്തപുരം സി.ജെ.എം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയാണെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കോൺഗ്രസിൽ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണിപ്പോൾ നടത്തുന്നത്. കോടതി വിധിയിലൂടെ അത് പൊളിഞ്ഞു. ആർജവമുണ്ടെങ്കിൽ വനിതാസാമാജികരെ ആക്രമിച്ച കേസിലാണ് രമേശ് ചെന്നിത്തല കക്ഷി ചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |