SignIn
Kerala Kaumudi Online
Thursday, 18 April 2024 9.04 AM IST

കെ.സുധാകരന് കമ്മിഷൻ ഓർമ്മവരുന്നത് മുൻപരിചയംകൊണ്ട്: മന്ത്രി ശിവൻകുട്ടി

p

തിരുവനന്തപുരം: ഏതൊരു പദ്ധതി വരുമ്പോഴും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കമ്മിഷൻ ഓർമ്മവരുന്നത് മുൻപരിചയം കൊണ്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി.

അഞ്ചുവർഷവും കമ്മിഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണ് മുഖ്യമന്ത്രിയെന്ന സുധാകരന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരന്റെ ആരോപണം രണ്ടാം പിണറായി സർക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണ്.എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണുള്ളത്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്തെ ചെയ്തികൾ മൂലമാണ് കോൺഗ്രസ് ദേശീയതലത്തിൽ ഗതിപിടിക്കാത്തത്. പഞ്ചവടിപ്പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം കാണണം.പിണറായി വിജയൻ ആരാണെന്നും കെ. സുധാകരൻ ആരാണെന്നും വ്യക്തമായി പൊതുജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.