തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് ഇന്ന് തുടക്കം. ഫയൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പൂജപ്പുര പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിലെ നിരവധി ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. സ്കൂൾ തുറക്കുന്നതിനു മുന്നോടി ഇത്തരം ഫയലുകളിൽ തീരുമാനമെടുക്കുന്നതിനാണ് അദാലത്ത്. വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും പൊതുജനങ്ങളുടെയും നിരവധി പ്രശ്നങ്ങളും അദാലത്തിലൂടെ പരിഹരിക്കപ്പെടും. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്നും അദാലത്തിലൂടെ പരമാവധി ഫയലുകൾ തീർപ്പാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |