തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ)ക്ലിനിക് എല്ലാ മെഡിക്കൽ കോളേജിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ക്ലിനിക്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ചയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഭാവിയിൽ ആവശ്യാനുസരണം വർദ്ധിപ്പിക്കും.
കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീൻ, എസ്.എ.ടി. സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ഡോ. മേരി ഐപ്പ്, ഡോ. ആശ വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |