എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് രണ്ട് കാറുകൾ അനുവദിച്ചു

Sunday 13 January 2019 12:50 AM IST

1
എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന് അനുവദിച്ച രണ്ട് പുതിയ വാഹനങ്ങളുടെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയ്ക്കും നൽകി നിർവഹിക്കുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ ഡി.ചിത്രാംഗദൻ, അജി കീഴാറ്റിങ്ങൽ എന്നിവർ സമീപം

തിരുവനന്തപുരം: സമുദായ ക്ഷേമപ്രവർത്തനങ്ങളിൽ ചിറയിൻകീഴ് യൂണിയൻ വിവിധ തലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെ അംഗീകാരം.തുടർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി അനുവദിച്ച രണ്ട് പുതിയ വാഹനങ്ങളുടെ താക്കോൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യൂണിയൻ ഭാരവാഹികൾക്ക് കൈമാറി. ജനറൽ സെക്രട്ടറിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തനും സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും കാറുകളുടെ താക്കോൽ ഏറ്റുവാങ്ങി.

യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ ഡി. ചിത്രാംഗദൻ, അജി കീഴാറ്റിങ്ങൽ എന്നിവർ പങ്കെടുത്തു. യൂണിയൻ തലത്തിൽ പ്രീ മാര്യേജ് കൗൺസലിംഗ്, പുതു തലമുറകളിൽ ശ്രീനാരായണ സന്ദേശങ്ങളും യോഗത്തിന്റെ സംഘടനാ ലക്ഷ്യങ്ങളും പ്രചരിപ്പിക്കുന്നതിന് ബാലജന - കുമാരി - കുമാര യൂണിറ്റുകളും, വനിതാ സംഘം - കുടുംബ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രാവർത്തികമാക്കാൻ യൂണിയൻ തലത്തിൽ സമയബന്ധിതമായി നടപടികൾ കൈക്കൊള്ളണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

സമുദായ ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്ന യൂണിയനുകൾക്കും ശാഖാ യോഗങ്ങൾക്കും പ്രവർത്തനങ്ങൾ വിലയിരുത്തി യോഗത്തിൽ നിന്നു ആവശ്യമായ സഹായങ്ങളും പ്രത്യേക പാരിതോഷികങ്ങളും നൽകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA