SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.12 PM IST

ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണം: തുഷാർ

vellapally

ആലപ്പുഴ: ശബരിമല ഉൾപ്പെടെ കേരളത്തിലെ എല്ലാ മഹാക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, പൂജാവിധി പഠിച്ച അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ അവസരം നൽകുന്ന ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ ശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ മാത്രം ക്ഷണിച്ചുള്ള പരസ്യം കേരളത്തിന് അപമാനകരമാണ്. എന്ത് നവോത്ഥാനമാണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല. സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവർ കേരള ചിന്താഗതിയെയും സംസ്‌കാരത്തെയും അപമാനിക്കുകയാണ്. ശബരിമലയിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ബി.ഡി.ജെ.എസ് സമരം ശക്തമാക്കും. ചിങ്ങം ഒന്നിന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും തുഷാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.