ദുബായ്: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ ഡി- 2 ശാഖയുടെ ആഭിമുഖ്യത്തിൽ, എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഡി- 2 കുടുംബാംഗം ഡോ. ആഷിക് ലാൽ, യുവ സാഹിത്യകാരി രമ്യ സുവിത് എന്നിവരെയും പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു.
ദുബായ് യൂണിയൻ വൈസ് ചെയർമാനും ഡി- 2 പ്രസിഡന്റുമായ ശിവദാസൻ പൂവാർ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാഹിത്യകാരൻ കെ. പി. രാമനുണ്ണി മുഖ്യാതിഥിയായി. വിവിധ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, ഫിനാൻസ് കമ്മിറ്റി കൺവീനർ ജെ.ആർ.സി ബാബു, യൂത്ത് വിംഗ് ചെയർമാൻ സാജൻ സത്യ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ഗോപകുമാർ സ്വാഗതവും ഡി- 2 സെക്രട്ടറി ടി.ആർ. ജയപ്രകാശ് നന്ദിയും പറഞ്ഞു. അജേഷ് രവീന്ദ്രൻ അവതാരകനായി. ഉഷാ ശിവദാസൻ, ജെ.പി. കപ്ളങ്ങാട്, രാഘവൻ പ്രസാദ്, സന്തോഷ് ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വേദിയിൽ ഓണാഘോഷ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |