കൊല്ലം: എസ്.എൻ.ഡി.പി യോഗം ഭാരവാഹി തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ സ്വീകരിക്കുകയും തള്ളുകയും ചെയ്ത പത്രികകളുമായി ബന്ധപ്പെട്ട അപ്പീലുകൾ യോഗം കൗൺസിൽ തീർപ്പാക്കി. കേന്ദ്ര കാര്യാലയത്തിൽ നടന്ന യോഗത്തിൽ പി. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. അപ്പീലുകളും മറുപടികളും പരിഗണിച്ചു.
യോഗം ഭാരവാഹികളും കൗൺസിൽ അംഗങ്ങളുമായ വെള്ളാപ്പള്ളി നടേശൻ, ഡോ. എം.എൻ. സോമൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവരുടെ പത്രികകൾ സ്വീകരിച്ചതിൽ പരാതികളുള്ളതിനാൽ നാലുപേരും യോഗത്തിൽ നിന്ന് വിട്ടുനിന്നു. അപ്പീൽ വാദികളാരും ഹാജരായില്ല.
ജനറൽ സെക്രട്ടറിസ്ഥാനത്തേക്കുള്ള ഇ.ഡി. ഷിബുവിന്റെ അപ്പീൽ സ്വീകരിച്ച് സ്ഥാനാർത്ഥിയായി അംഗീകരിച്ചു. ബാക്കി അപ്പീലുകളിലെ കാരണങ്ങൾ നിലനിൽക്കാത്തതിനാൽ തള്ളി. ഷീബ, പി.ടി. മന്മഥൻ, ബേബിറാം, പ്രസന്നൻ, എബിൻ അമ്പാടിയിൽ, പച്ചയിൽ സന്ദീപ്, സി.എം. ബാബു, വിപിൻരാജ്, പി.എസ്.എൻ. ബാബു എന്നിവർ പങ്കെടുത്തു. സാധുവായ സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |