SignIn
Kerala Kaumudi Online
Friday, 19 April 2024 7.00 PM IST

 അനുവിനെ അഭിനന്ദിച്ച് മോഹൻലാൽ:..... 'തിരുവനന്തപുരത്ത് എത്തുമ്പോൾ കാണാം"

sneha-anu

തിരുവനന്തപുരം: 'ഹലോ സ്നേഹയാണോ. ഇത് ലാലേട്ടനാണ്". തന്റെ ഫോണിൽ മോഹൻലാലിന്റെ വിളിയെത്തിയ ശേഷം മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയതിനേക്കാൾ സന്തോഷത്തിലാണ് രാജാജി നഗറിലെ സ്നേഹ അനു. ഇന്നലെ ഉച്ചയ്‌ക്ക് 2.15നാണ് സ്നേഹയെ വിളിച്ച് ലാൽ അഭിനന്ദിച്ചത്. സ്നേഹയുടെ സിനിമ കണ്ടില്ലെന്നും വൈകാതെ കാണുമെന്നും മോഹൻലാൽ പറഞ്ഞു.

നേരിൽക്കണ്ട് അനുഗ്രഹം വാങ്ങണമെന്ന ജീവിതത്തിലെ വലിയ ആഗ്രഹവും സ്നേഹ മോഹൻലാലിനോട് പറഞ്ഞു. താൻ തിരുവനന്തപുരത്ത് വരുമ്പോഴോ എറണാകുളത്തേക്ക് എത്തുമ്പോഴോ അതിനുള്ള സൗകര്യം ചെയ്യാമെന്ന് മോഹൻലാൽ പറഞ്ഞു. അഭിനയത്തിനൊപ്പം പഠിത്തവും നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് പോകണമെന്നും ഉപദേശിച്ചു. നിറഞ്ഞ ചിരിയോടെയാണ് ലാൽ സംഭാഷണം അവസാനിച്ചത്.

അതേസമയം എത്രയും പെട്ടന്ന് മോഹൻലാലിനെ കാണാമെന്ന പ്രതീക്ഷയിലാണ് സ്നേഹ. കയസ് മിലൻ സംവിധാനം ചെയ്ത തല എന്ന സിനിമയിലെ ഥാപാത്രത്തിനാണ് സ്നേഹയ്ക് പുരസ്‌കാരം ലഭിച്ചത്. കയസ് മിലന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNEHA ANU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.