SignIn
Kerala Kaumudi Online
Friday, 29 March 2024 9.29 PM IST

ട്രഷറികൾ ഇന്നലെയും താറുമാറായി

softwear

തിരുവനന്തപുരം: ട്രഷറികളിലെ സോഫ്റ്റ് വെയർ തകരാറ് സ്ഥിരം സംഭവമായി മാറുന്നു. ഇന്നലെയും വിവിധ ട്രഷറികളിലെ പ്രവർത്തനം താറുമാറായി. സോഫ്റ്ര് വെയർ തകരാറുമൂലം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കാറായതോടെ ട്രഷറികളിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാകാതെ ജീവനക്കാർ കുഴങ്ങി. എസ്. എസ്. എൽ.സി പരീക്ഷാ ചോദ്യപേപ്പർ വിതരണം ചെയ്യാനായി രാവിലെ ആറുമണിക്ക് മുമ്പെത്തിയ ജീവനക്കാരും വൈകിട്ട് ആറുമണിയായിട്ടും ട്രഷറിപൂട്ടി പോകാനാകാതെ കുഴങ്ങി. അതേസമയം സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തുകഴിഞ്ഞെന്ന് ട്രഷറി അധികൃതർ അറിയിച്ചു. ട്രഷറികളുടെ ഡേറ്ര ശേഖരിക്കുന്ന പുതിയ സെർവർ ഇൻസ്റ്രാൾ ചെയ്യുന്ന പ്രവർത്തനം പൂർത്തിയായില്ല. ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിൽ പുതിയ സെർവർ സ്ഥാപിക്കുന്ന ജോലി ഞായറാഴ്ച തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. കോബാങ്ക് ടവേഴ്സിൽ ഉള്ള സെർവറിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പുതിയ സെർവർ വരുന്നതോടെ നിലവിലുള്ളത് മാറ്റുമെന്നും കോബാങ്ക് ടവറിലും പുതിയ സെർവർ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOFTWEAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.