തിരുവനന്തപുരം: അനർട്ടിന്റെ 'സൗരതേജസ്സ്' എന്ന പ്രത്യേക പദ്ധതിയനുസരിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള ശൃംഖല ബന്ധിത സൗരോർജ പ്ലാന്റുകൾക്കാണ് അപേക്ഷിക്കേണ്ടത്.www.mysun.com എന്ന വെബ്സൈറ്റിൽ 'സൗരതേജസ്സ്' എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
രണ്ട് കിലോ വാട്ട് മുതൽ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളിൽ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800 425 1803.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |