SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.59 AM IST

സൈനികരെ അപമാനിച്ചു; മന്ത്രിയുടെ ഓഫീസിലെ ഡ്രൈവർ തെറിച്ചു

p

തിരുവനന്തപുരം: സൈനികരെ നായ്കളോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഭക്ഷ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റികര സ്വദേശി ടി. സുജയ്‌കുമാറിനെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണ വിധേയമായി സപ്ലൈകോ റീജനൽ മാനേജർ ജലജ റാണി സസ്‌പെൻഡ് ചെയ്തത്. സപ്ലൈകോ ജീവനക്കാരനായ ഇയാൾ വർക്ക് അറേഞ്ചിലൂടെയാണ് മന്ത്രിയുടെ ഓഫീസിൽ ഡ്രൈവറായത്.

സുജയ് കുമാറിന്റെ മോശം പരാമർശത്തെ തുടർന്ന് സൈനികരടക്കമുള്ളവർ പരാതിയുമായി മന്ത്രി ജി.ആർ.അനിലിനെയും സപ്ലൈകോ സി.എം.ഡി സഞ്ജീബ് കുമാർ പട്ജോഷിയെയും സമീപിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സുജയ്കുമാർ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് മന്ത്രി ഇടപെട്ട് നടപടിക്ക് നിർദേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLDIER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.