SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.54 PM IST

സൗമ്യയെ ഇസ്രയേലിൽ അനുസ്മരിച്ചു

soumya-santhosh

ടെൽഅവീവ്: ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിനിടെ മേയ് 11ന് ഇസ്രയേലിലെ അഷ്‌കെലോണിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന് വേണ്ടി ഇസ്രയേലിൽ അനുസ്മരണ ശുശ്രൂഷ നടത്തി. ഇസ്രായേലിലെ താവോസിൽ കൊച്ചിയിൽ നിന്നുള്ള യഹൂദ സമൂഹം തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ

ടെൽഅവീവിലെ ഇന്ത്യൻ എംബസി ഉപസ്ഥാനപതി അനിത നന്ദിനി മുഖ്യാതിഥിയായി. ഇന്ത്യൻ എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മലയാളികളും സൗമ്യയുടെ സഹപ്രവർത്തകരും പങ്കെടുത്തു. സൗമ്യയുടെ മകൻ അഡോണിന്റെ വിദ്യാഭ്യാസത്തിനായുള്ള ധനസമാഹരണ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUMYA SANTHOSH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.