ന്യൂഡൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി. പാകിസ്ഥാൻ ആറ് ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും ഇൻഡോനേഷ്യ എട്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും യാത്രാവിലക്ക് കൽപ്പിച്ചു. സൗദി അറേബ്യയാകട്ടെ, മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ റദ്ദാക്കി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വേ, മൊസാംബിക്ക്, നമീബിയ, ലെസോത്തോ, എസ്വാത്തിനി എന്നിടങ്ങളിലെ യാത്രക്കാർക്കാണ് മാലദ്വീപ് വിലക്ക് കൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |