തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനായ ചെറുന്നിയൂർ പി. ശശിധരൻനായരുടെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു.
സാമൂഹ്യ പ്രതിബദ്ധതയോടെ അഭിഭാഷക വൃത്തിയെ കണക്കാക്കിയ അദ്ദേഹം കേരളത്തിലെ പ്രധാനപ്പെട്ട പല നിയമ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി, ഭരണപരിഷ്കാര കമ്മിഷൻ ലീഗൽ കൺസൽട്ടന്റ് എന്നീ നിലകളിലും അദ്ദേഹം നൽകിയ സേവനങ്ങൾ കേരളം എന്നുമോർമ്മിക്കും. ഇടതുപക്ഷ രാഷ്ട്രീയ ബന്ധം അദ്ദേഹം മറച്ചു വച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ കേരള ലോയേഴ്സ് ക്ലബ്ബിന്റെ പിരപ്പൻകോട് ശ്രീധരൻ നായർ സ്മാരക അവാർഡ് ചെറുന്നിയൂർ ശശിധരൻ നായർക്ക് സമ്മാനിക്കാൻ അവസരം ലഭിച്ചതും സ്പീക്കർ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |