തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് ഇന്നു മുതൽ പത്തു വരെ എട്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
ഇന്ന് മൈസുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും(ട്രെയിൻ നമ്പർ.06201) ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കും(ട്രെയിൻ നമ്പർ.06053) ബംഗളുരുവിലെ യശ്വന്തപുരയിൽ നിന്ന് കൊല്ലത്തേക്കും(ട്രെയിൻ നമ്പർ.06501).സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.നാളെ (8-09-2022) കൊല്ലത്തുനിന്ന് യശ്വന്തപുരത്തേക്കും(ട്രെയിൻ നമ്പർ.06502), തിരുവനന്തപുരത്തു നിന്ന് മൈസുരുവിലേക്കും(ട്രെയിൻ നമ്പർ.06202),വെള്ളിയാഴ്ച എറണാകുളത്തു നിന്ന് ചെന്നൈയിലേക്കും(ട്രെയിൻ നമ്പർ.06054). ശനിയാഴ്ച തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദിലേക്കും, (ട്രെയിൻ നമ്പർ.07120)തിരുനെൽവേലിയിൽ നിന്ന് ബംഗളൂരുവിലേക്കും(ട്രെയിൻ നമ്പർ.06052) സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |