തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപ്പതിക്, അഗ്രികൾച്ചർ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ ജൂനിയർ) മൂന്നാം സ്ഥാനമെങ്കിലും നേടിയിരിക്കണം. അപേക്ഷകർ എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ അപേക്ഷ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |