തിരുവനന്തപുരം: ജി.വി.രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്ദംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയന വർഷത്തിലേക്ക് ആറ്, ഏഴ്, എട്ട്, പ്ലസ് വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു.
അത്ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളീബോൾ, ഹോക്കി, ക്രിക്കറ്റ്, ബോക്സിംഗ്, ജൂഡോ, തായ്ക്വോണ്ടോ, റസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് ഇനങ്ങളിലാണ് പ്രവേശനം. ജനനത്തിയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാന,ദേശീയ മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോയുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷൻ ട്രയൽസ് കേന്ദ്രങ്ങളിൽ നിശ്ചിത ദിവസം നേരിട്ട് ഹാജരാകണം. ഏപ്രിൽ 15 മുതൽ മേയ് 11 വരെയാണ് വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ്. വിദ്യാർഥികൾക്ക് ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: www.gvrsportsschool.org.
ട്രാൻസ്ജെൻഡർ സർവേ പുരോഗമിക്കുന്നു
തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന കേരളത്തിലെ 'ട്രാൻസ്ജെൻഡർ വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക സർവേ' പുരോഗമിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളെ കണ്ടെത്തി അവർക്കാവശ്യമായ വികസന രൂപരേഖ തയ്യാറാക്കുകയാണ് ലക്ഷ്യം. ജില്ലകളിലെ സാമൂഹികാധിഷ്ഠിത സംഘടനകൾ വഴി തിരഞ്ഞെടുത്ത വ്യക്തികളെയാണ് സർവേയ്ക്കുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരായി നിയോഗിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |