തിരുവനന്തപുരം: ജനഹൃദയങ്ങളിൽ ഭക്തിയുടെയും ആഘോഷത്തിന്റെയും നെയ്ത്തിരി കൊളുത്തി ഇന്ന് അഷ്ടമിരോഹിണി ആഘോഷിക്കും. ഈ ദിവസം അർദ്ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ജന്മാഷ്ടമിയായും ഗോകുലാഷ്ടമിയായും ശ്രീകൃഷ്ണജയന്തി ആഘോഷിക്കാറുണ്ട്. ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമിരോഹിണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |