തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം 15ന് പ്രഖ്യാപിക്കും. results.kerala.nic.in, kerala.gov.in വഴി ഫലമറിയാം. പത്താം ക്ലാസ് ഫലം 15 ന് മുമ്പും പ്ളസ്ടു ഫലം 20 ന് മുമ്പും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടന്ന എസ്.എസ്.എൽ.സി പരീക്ഷ ആകെ 4,27,407 വിദ്യാർത്ഥികളാണ് എഴുതിയത്. 4,32,436പേർ പ്ലസ് ടു പരീക്ഷയും 31,332പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |