തിരുവനന്തപുരം: മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത് 4,26,967 വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷത്തെക്കാൾ 5080 പേരുടെ വർദ്ധന. കഴിഞ്ഞ വർഷം 4,21,887 പേരാണ് പരീക്ഷ എഴുതിയത്. 2016ന് ശേഷം ആദ്യമായാണ് തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർദ്ധന വരുന്നത്.
3,059 സ്കൂളുകൾക്കായി 2,962 കേന്ദ്രങ്ങളിലാണ് (ഗവ.1166, എയ്ഡഡ് 1421, അൺ എയ്ഡഡ് 372 ) പരീക്ഷ. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിൽ 574 പേരും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 882 പേരും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് ഇക്കുറിയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2104 ). ഏറ്റവും കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്.എം.എച്ച്.എസ്.എസിൽ,ഒരു വിദ്യാർത്ഥി.
പരീക്ഷ എഴുതുന്നവരുടെ എണ്ണം
സർക്കാർ സ്കൂൾ - 1,41,479
എയ്ഡഡ് സ്കൂൾ- 2,55,942
അൺ എയ്ഡഡ് സ്കൂൾ- 29,546
പ്രൈവറ്റ്- 393 പേർ
ആൺകുട്ടികൾ - 2,18,903
പെൺകുട്ടികൾ - 2,08,064
പരീക്ഷ എഴുതുന്നവരുടെ എണ്ണം (ജില്ല തിരിച്ച്)
തിരുവനന്തപുരം - 35116
കൊല്ലം - 30955
പത്തനംതിട്ട - 10529
ആലപ്പുഴ - 21953
കോട്ടയം - 19480
ഇടുക്കി - 11426
എറണാകുളം - 32816
തൃശൂർ - 35964
പാലക്കാട് - 39423
മലപ്പുറം - 78237
കോഴിക്കോട് - 43743
വയനാട് - 12241
കണ്ണൂർ - 35281
കാസർകോട് - 19803
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |