തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. ആദ്യ ദിനം മലയാളം ഒന്നാം പേപ്പറാണ്. കേരളത്തിനകത്തും പുറത്തുമായി 2961 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏപ്രിൽ 29 വരെയാണ് പരീക്ഷ. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ഇന്നലെ രാത്രി 7ന് ഓൺലൈനായി ഡി.ഇ.ഒമാരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
ഹയർസെക്കൻഡറി,വി.എച്ച്.എസ്.ഇ പരീക്ഷകൾ ആരംഭിച്ചു
ഹയർസെക്കൻഡറി,വി.എച്ച്.എസ്.ഇ പരീക്ഷകൾ സംസ്ഥാനത്ത് ആരംഭിച്ചു. കൊവിഡ് കേസുകൾ കുറഞ്ഞതോടെ ആശങ്കകളിൽ നിന്ന് അകന്നാണ് വിദ്യാർത്ഥികൾ ആദ്യദിനം പരീക്ഷാഹാളുകളിലേക്ക് എത്തിയത്. സോഷ്യോളജി,ആന്ത്രോപോളജി, ഇലക്ട്രോണിക്സ് സർവീസ് (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റം എന്നീ വിഷയങ്ങളിലായിരുന്നു ആദ്യദിവസത്തെ പരീക്ഷ. ചോദ്യങ്ങൾ കുഴയ്ക്കുന്നതായിരുന്നില്ലെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |