തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന വെർച്വൽ പ്രദർശനം ഇന്ന്. സാമൂഹിക പ്രസക്തിയുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ച സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളാണ് രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുള്ള പ്രദർശനത്തിൽ പങ്കെടുക്കുന്നത്. http://bit.ly/KSUMBDD ൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ സ്റ്റാർട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. ആരോഗ്യം, കൃഷി, ഊർജം, ഇമൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്സ്, ഐ.ഒ.ടി മേഖലകളിൽ നിന്ന് കെ.എസ്.യു.എം തിരഞ്ഞെടുത്ത പതിമ്മൂന്നോളം സ്റ്റാർട്ടപ്പുകൾ ഉത്പന്നങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |