തിരുവനന്തപുരം : ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ ആഗോള സമ്മേളനമായ ഹഡിൽ കേരളയുടെ മൂന്നാം പതിപ്പായ 'ഹഡിൽ ഗ്ലോബലിൽ' ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) നേതൃത്വം നൽകുന്ന സമ്മേളനത്തിലെ സ്റ്റാർട്ടപ്പ് എക്സ്പോയിൽ പങ്കെടുക്കാൻ 25 വരെ അപേക്ഷിക്കാം. https://bit.ly/HuddleStartupExpo ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൊവിഡാനന്തര കാലഘട്ടത്തിൽ സ്റ്റാർട്ടപ്പുകളുടെ നിക്ഷേപപങ്കാളിത്ത അവസരങ്ങളെ പ്രമേയമാക്കി ഡിസംബർ 8 ,9 തീയതികളിലാണ് വെർച്വൽ സമ്മേളനം നടക്കുക. നിക്ഷേപകരുൾപ്പെടെയുള്ളവരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
സൗജന്യ തൊഴിൽ പരിശീലനം
തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ നടത്തുന്ന 'തൊഴിൽ പരിശീലനവും തൊഴിലും' എന്ന പദ്ധതിയിൽ അഡ്മിഷൻ ആരംഭിച്ചു. തിരെഞ്ഞെടുക്കപ്പെടുന്ന 300 പേർക്ക് സൗജന്യ പരിശീലനം ലഭിക്കും. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. റീടെയ്ൽ സെയിൽസ്, കസ്റ്റമർ സർവീസ് മാനേജ്മെന്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ലോജിസ്റ്റിക് മേഖലകളിലാണ് പരീശീലനം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിലവസരവും നൽകും. വിശദവിവരങ്ങൾക്ക്: 7356553777, 7356522888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |