SignIn
Kerala Kaumudi Online
Saturday, 20 April 2024 7.45 AM IST

ഗുരു- ടാഗോർ സമാഗമ ശില്പ മാതൃക കൈമാറും

guru-1
സ്റ്റാച്യു ഒഫ് നോളജ്

കൊല്ലം: കൊല്ലത്തെ മുട്ടറ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് കൊട്ടാരക്കര ഓടനാവട്ടത്തിനടുത്ത് മരുതിമലയിൽ നിർമ്മിക്കുന്ന ശ്രീനാരായണ ഗുരു- ടാഗോർ ശില്പത്തിന്റെയും നവോത്ഥാന മ്യൂസിയത്തിന്റെയും ചെറുമാതൃക (സ്റ്റാച്യു ഒഫ് നോളജ്) നാളെ ശിവഗിരിയിലെത്തുന്ന കൊൽക്കത്ത വിശ്വഭാരതി സർവകലാശാലാ വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിക്ക് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ കൈമാറും.

ശിവഗിരി മഠത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ശ്രീനാരായണഗുരു- രവീന്ദ്രനാഥ ടാഗോർ സമാഗമത്തിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലാണ് ചെറുമാതൃക കൈമാറുക. പള്ളിമൺ ആസ്ഥാനമായി പരമാനന്ദം എന്ന പേരിൽ ഗുരുദേവ രചനകളുടെ പ്രചാര പ്രവർത്തനങ്ങൾക്കായി ഇന്റർനാഷണൽ സയൻസ് ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്. നവോത്ഥാന മ്യൂസിയം നിർമ്മാണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ചർച്ചകൾക്കുമായി ട്രസ്റ്റിന്റെ മുഖ്യ പ്രവർത്തകർ 27ന് വിശ്വഭാരതി സന്ദർശിക്കും. ആർക്കിടെക്ട് ബാബുരാജ് (അഭിലാഷ് കൺസ്ട്രക്ഷൻസ്) ആണ് മ്യൂസിയത്തിന്റെയും മറ്റു നിർമിതികളുടെയും രൂപകല്പന സൗജന്യമായി നിർവഹിക്കുന്നത്. പദ്ധതി 2028- ൽ പൂർത്തിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STATUE OF KNOWLEDGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.