തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ എല്ലാം അടച്ചിടാൻ പറയുന്ന സർക്കാർ വാഹന ഉടമകളോട് നികുതി അടയ്ക്കാൻ പറയുന്നത് അനീതിയാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഹന ഉടമകൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ 72 മണിക്കൂർ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി രാജകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എസ്. പ്രശാന്തൻ, ബി.ഒ.സി.ഐ കേരള വൈസ് ചെയർമാൻ എ.ജെ. റിയാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അജയൻ, ട്രഷറർ ഐവർ ഐസി, സുഭാഷ് ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |