തൃശൂർ: ആൽത്തറയിൽ മമ്മൂട്ടിയുടെ ചിത്രം വച്ച് പൂജ നടത്തി ശ്രദ്ധേയനായ 'മമ്മൂട്ടി സുബ്രൻ' എന്ന പൂങ്കുന്നം ശങ്കരംകുളങ്ങര വടാശേരി സുബ്രഹ്മണ്യൻ (54) നിര്യാതനായി. ശനിയാഴ്ച രാത്രി ശ്വാസതടസം മൂലം അവശനായി ആൽത്തറയിൽ കിടന്ന സുബ്രനെ നാട്ടുകാർ ചേർന്ന് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുദിവസമായി ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അവിവാഹിതനാണ്. സ്വന്തമായി വീടില്ലാത്തതിനാൽ ശങ്കരങ്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആൽത്തറയിലാണ് കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് ലാലൂർ ശ്മശാനത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |