തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ പാമോയിൽ നയം കേരളത്തിലെ നാളികേര കർഷകരെ തകർക്കുന്നതാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി പറഞ്ഞു. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് പമോയിലിന്റെ പിറകെ പോകുന്നത്. കൊവിഡും വിലയിടവും മൂലം വലിയ പ്രതിസന്ധി നേരിടുന്ന നാളികേര കർഷകർക്ക് കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നയവ്യതിയാനത്തിലേക്ക് കേന്ദ്രംർ നീങ്ങിയപ്പോൾ നാളികേരത്തിന് കഴിഞ്ഞ തവണ ലഭിച്ച വിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണ്. നാളികേര കർഷകരുടെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരായപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |