തിരുവനന്തപുരം:ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്ന വ്യക്തിയായിരുന്നു അഡ്വ. സി.പി. സുധാകരപ്രസാദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശ്വസനീയമായ അഭിപ്രായങ്ങളാണ് അദ്ദേഹം നൽകിയതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
2006 മുതൽ 2011 വരെയും 2016 മുതൽ 2021 വരെയും 10 വർഷക്കാലം അഡ്വക്കേറ്റ് ജനറൽ ആയിരുന്നു അദ്ദേഹം. സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയർ ആയിരുന്ന സുധാകരപ്രസാദ് ആദ്യകാലം മുതൽ പുരോഗമന പ്രസ്ഥാനത്തിനൊപ്പമായിരുന്നു. എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു .
ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ മുന്നോട്ടു നയിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചിരുന്നതും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |