തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സർക്കാർ നടപടി മനുഷ്യത്വവിരുദ്ധവും സ്വാഭാവിക നീതിയുടെ നഗ്നമായ ലംഘനവുമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
ഉദ്യോഗസ്ഥർ അധികാരം അന്യായമായി ഉപയോഗിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഒരു സർക്കാർ പറയുന്നതിനോളം വലിയ ഭീരുത്വവും ഉത്തരവാദിത്വമില്ലായ്മയും നിസ്സംഗതയും വേറെയില്ല. ഇത് സ്വാഭാവികമായി സംഭവിച്ച ഒരു നടപടിയാണ് എന്നു കരുതാൻ വയ്യ. മൂന്നാം ക്ലാസുകാരിയോടാണ് പിണറായി സർക്കാർ ക്രൂരമായി പ്രതികാരം ചെയ്യാൻ പോകുന്നത്. കേരളത്തിനാകെ അപമാനകരമായ നടപടി സർക്കാർ തിരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |