SignIn
Kerala Kaumudi Online
Friday, 19 April 2024 10.10 PM IST

തെരുവ് നായ ശല്യം ഒഴിവാക്കാൻ നിലവിലെ നിയമങ്ങൾ പര്യാപ്തം: ജി.സുധാകരൻ

sudhakaran

ആലപ്പുഴ: അപകടകാരികളായ തെരുവുനായ്ക്കകളെ നിർമാർജ്ജനം ചെയ്യാൻ സംസ്ഥാനത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. തെരുവ് നായ ശല്യത്തിനെതിരെ ടീം ആലപ്പി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്രകാരം നടപടിയെടുക്കാൻ മടിക്കേണ്ടതില്ല. കേന്ദ്ര നിയമത്തെ ഭയപ്പെടേണ്ട കാര്യമില്ല. മനുഷ്യരെയും വളർത്ത് മൃഗങ്ങളെയും കടിച്ചുകുടയാൻ തെരുവ് നായ്ക്കൾക്ക് ഭരണഘടനാനുസൃതമായ അവകാശം നൽകിയിട്ടുണ്ടോ എന്ന് ന്യായാധിപൻമാർ വ്യക്തമാക്കണം. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ലെന്ന് വിധി പുറപ്പെടുവിക്കുന്നവർ ഇക്കാര്യത്തിൽ സമാധാനം പറയാൻ ബാദ്ധ്യസ്ഥരാണ്. തെരുവ് നായ വിഷയത്തിൽ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ താൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഇനി മുതൽ സമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണത്തിൽ പേവിഷ ബാധയേറ്റ് മരിച്ച അഭിരാമിയുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.