കൊച്ചി: സാംസ്കാരിക സംഘടനയായ കേരള കാർട്ടൂൺ അക്കാഡമിയുടെ 2021ലെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റിനുള്ള കെ.എസ്. പിള്ള സ്മാരക പുരസ്കാരത്തിന് സുധീർനാഥ് അർഹനായി. 5001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള മാദ്ധ്യമങ്ങളിലെ കാർട്ടൂണുകളെ കുറിച്ചുള്ള ഗവേഷണത്തിന് 2019ൽ മീഡിയ അക്കാഡമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഗുരുനാഥന്റെ സ്മരണയ്ക്ക് കാർട്ടൂണിസ്റ്റ് സുകുമാർ ഏർപ്പെടുത്തിയതാണ് കെ.എസ്. പിള്ള അവാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |