രാമനാട്ടുകര (കോഴിക്കോട്): കാലിക്കറ്റ് എയർപോർട്ട് റിട്ട. ടെക്നിക്കൽ ഡയറക്ടർ വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ 'ഒയാസിസി'ൽ ആവേത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരെ
ഇന്നലെ വൈകിട്ട് മൂന്നരയോടെ പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. ശാരിക എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
ദമ്പതികളുടെ ഏക മകൻ: പ്രജിത് (എൻജിനിയർ, ബംഗളൂരു).
അസി. കമ്മിഷണർ എ.എം.സിദ്ദിഖ് സ്ഥലത്തെത്തിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും സംഭവസ്ഥലം പരിശോധിച്ചു. ഫറോക്ക് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |