പൊൻകുന്നം: തിരുവോണനാളിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരാലി ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ ഹരിദാസിന്റെ മകൻ മാനസ് ഹരിദാസാണ് (21) മരിച്ചത്. വീട്ടിൽ ഒറ്റപ്പെട്ടുകഴിയുകയായിരുന്ന മാനസ് കമ്പ്യൂട്ടർ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേതുടർന്ന് നേരത്തെ കൗൺസിലിംഗ് നൽകിയിരുന്നു. അമ്മ ജയശ്രീയും സഹോദരി മനസിജയും കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മാനസിനെ മരിച്ച നിലയിൽ കണ്ടത്. അച്ഛൻ ഹരിദാസ് ഖത്തറിലാണ്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |